ത്വാഹ റസൂലുള്ള നൂറെ
ഉടയോന്റെ ഹബീബുള്ളാ ........
കനിവ് നിറഞ്ഞുള്ള ഖൈറെ
നബിയോരിലും സ്വല്ലള്ളാ......
ഇതളമ്പുജപൂ പ്പോലെ
വദനോ സുവർഗ ചേലേ (2)
ഇശ് ഖാലെ ദാഹി പാടി തേടി ശീലേ..
മേരാ റസൂൽ മേരാ റസൂൽ
ഏ... നബി ഹബീബി തൂഹെ....
മേരാ റസൂൽ മേരാ റസൂൽ
ഏ... അർസ് സമാബി തൂഹെ.. (2)
(xxxxx)
കലിമയിൽ ഒരു തിരുനാമം
അശ്ഹദു പുകളിത് കേമം
വഴിയത് സുഖമം ജഹലിന് ചരമം
കൊണ്ടത് തിരു പ്രേമം
ഷജറത് ഖലമും എണ്ണിയ റഖമും
മദ്ഹിത് കെങ്കേമം (മുർസലിൻ നേതാവേ അമ്പിയ രാജാവെ) ( 2 )
മഹിയിത് നിറയെ മനമിത് പറയെ
ഇഷലിത് പൊഴിയെ ഇരവിത് ദുആയെ
അർഷ് കുർസ് ലൗഹതിപതിയേകിയ
മുത്താറ്റൽ നബിയെ .......
(മേരാ റസൂൽ)
(XXXXX)
മലര് വിരിഞ്ഞൊരു ദേഹം
മണ്ണിൽ മറഞ്ഞത് വിരഹം
സ്വല്ലി സ്വലാത്തും ഏറെ സലാമും
തീർക്കും ഈ ദാഹം
അന്ന് മദീന റൗളയിൽ വീശിയ
കാറ്റോ തിരു സനേഹം
(കലാമേറ്റി തന്നോരെ സലാമത്ത് തരുളോരെ) 2
സുവർഗത്തിൻ വഴിയെ സുഖമൊരു മഴയെ
അജബൊരു നദിയെ അലിവിൻ നിധിയെ
അർഷ് കുർസ് ലൗഹതിപതിയേകിയ
മുത്താറ്റൽ നബിയെ .......
(മേരാ റസൂൽ)
(XXXXX)
0 Comments