രചന: മുസ്‌തഫ പടപ്പറമ്പ്
പാതിരാ നേരത്തും പാവമീ ഉമ്മത്ത്
കൈകള്‍ ഉയര്‍ത്തുന്നു റാഹിമേ
നിന്‍ കൃഫ നേടാനായി
കഥനങ്ങള്‍ തീരാനായ്
എന്നും ഇരന്നിടുന്നൂ
ഈ പാമരന്‍
തേങ്ങിക്കരഞ്ഞിടുന്നു
ഈ പാമരന്‍
ഒരു തുള്ളി ബീജത്തില്‍ നിന്നെന്നെ സൃഷ്ടിച്ചു
ഒരു കോടി റഹ്മത്ത് നീയെന്നില്‍ വര്‍ഷിച്ചു
നിന്‍ കനിവല്ലാതെ രക്ഷക്കൊരു ഇടമില്ല
നിന്‍ തുണയില്ലാതെ ജീവിക്കാന്‍ വഴിയില്ല
നീയല്ലാതാരുമില്ലാ തുണയായിട്ടാരുമില്ലാ
നീയല്ലാതാരുമില്ലാ ഇലാഹേ കനിവിന്നായാരുമില്ല
കനിവിന്നായാരുമില്ല
ദുനിയാവ് ശൂന്യനായലയുന്നവനാണേലും
ദുരിതക്കടല്‍ തിരമാലയിലുലയുന്നവനാണേലും
ജല്ല ജലാലെ നീ നാളെ തുണക്കണം
ജന്നാത്തിന്‍ വാതില്‍ നീ എന്നില്‍ തുറക്കണം
നീയല്ലാതാരുമില്ലാ കനിവിന്നായാരുമില്ല
നീയല്ലാതാരുമില്ലാ ഇലാഹേ കനിവിന്നായാരുമില്ല
കനിവിന്നായാരുമില്ല
Doenload Lyrics
0 Comments