പിറന്ന മണ്ണിനെ വേർപിരിയുമ്പോൾ
പിടഞ്ഞ ഖൽബിലെ നോവറിയുന്നു
പറിച്ചു മാറ്റിയ മാനസമോടെ
പ്രിയ ഹബീബും നടന്നകലുന്നു
മക്കാ എന്റെ മക്കാ
മക്കാ പ്രിയ മക്കാ
മക്കാ എന്റെ മക്കാ
മക്കാ പ്രിയ മക്കാ
ബാല്യം അറിഞ്ഞു..
യതീമിൻ വിങ്ങൽ
ഉമ്മത്തിന്നായി കണ്ണീരൊപ്പും
മുത്തിൻ തേങ്ങൽ
നെഞ്ചിൽ പതിച്ച കൽച്ചീളുകൾക്കും
ത്യാഗത്തിൻ മിടിപ്പറിഞ്ഞ നേരം വിങ്ങൽ
ഒട്ടക കുടലിൻമാല
കഴുത്തിലണിഞ്ഞ നേരം
മനംപൊട്ടി കരഞ്ഞിട്ടും മക്കയോട് പിണങ്ങിയില്ലാ..
എല്ലാം മറക്കാം ഏതും സഹിക്കാം
എന്നാലും ഈ മണ്ണ് മാത്രം വേദനായാവാം
കാണാമറയത്ത് കാതം അകലത്ത്
കാത്തിരിക്കും സ്നേഹനാട് മദീനയാവാം
പിച്ചവെച്ച ദേശം വിട്ട് പിന്നോട്ടില്ല പാദംവെച്ച്
മടങ്ങുമ്പോൾ കാത്തിരുന്നത് സ്നേഹനാടിൻ വിതുമ്പലാവാം
0 Comments