ഖൈറുല്‍വറാ ത്വാഹ ഖൈറാം ഹബീബേ യാ...
ഇവനെന്നണയും ചാരെ തിരു നബിയേ...
എന്‍ മാനസ പൂവേ...
നോവെല്ലാം പാടീടാന്‍ വേദന തീര്‍ത്തീടാന്‍...
വരേണം മദീനയിലേക്ക് തിരു നബിയേ ...
എന്‍ മാനസ പൂവേ...
അരികില്‍ അണയാന്‍ കൊതിച്ചു ഞാനെന്നും പാടീടേ...
എന്‍ ഗീതം കേട്ട് മുഹിബ്ബുകളെല്ലാം തേങ്ങീലേ...
ഞാന്‍ കോര്‍ത്ത ഇഷ്കിന്‍ വരികള്‍ ഖല്‍ബകം ചേര്‍ത്തവര്‍...
പലരും മദീനയിലെത്തീ ഞാന്‍ മാത്രം ബാക്കിയായ്...
നബിയോരെ ഞാന്‍ പാടി തേടി തളര്‍ന്നല്ലോ...
കിനാവിലെങ്കീലുമൊന്ന് വരൂ തിങ്കളേ....
കുളിരേകൂ തെന്നലേ....
പൂവ് വിരാജിക്കും റൗള ഞാന്‍ നേരില്‍ കണ്ടില്ലാ...
പുണ്യ മദീനയിലെത്താന്‍ ഭാഗ്യവും വന്നീല്ലാ....
ആപുണ്യാ പാദം പതിഞ്ഞ മണ്‌തരിയായീല...
മുത്തിന്‍ ഖമീസിന്റകത്തെ നൂലും ഞാനായീലാ...
ഇനിയും ഞാന്‍ പാടുന്നു മെഹബൂബെ വാഴ്ത്തുന്നു...
കിനാവിലെങ്കീലുമൊന്ന് വരൂ തിങ്കളേ....
കുളിരേകൂ തെന്നലേ....
0 Comments