അമ്പിളി വജ്ഹും
ആമ്പൽ ചിരിയും
അമ്പവനേകിയ ഖമറ് നബീ...
തിങ്കൾ മൊഞ്ചും
തങ്കം ഖൽബും
താരം തോൽക്കും ഇതള് ഹബീ...
മൽജാ ലനാ..(3)
(*******)
അന്ധതയേറിയ മക്കയിലാ...
അമ്പിളിവെട്ടം ഹഖവരാ...
അമ്പരമേഴിൽ ചെന്നവരാ....
അമ്പവനോടും ചൊന്നവരാ...
''പുണ്യമുനാജാത്തിന്നന്തരമിൽ...
പുകളുകളേറും നിസ്കാരത്തിൻ..''
പാശം നമ്മിൽ തന്നവരാ....
"ഹുവ സനദുമ്മിന്നാ ലനാ...
ഹുവ മൻ ജാബിൽ ഹുദാ ലനാ..."
(**********)
ഉദിനിധിയാമിന ബീവിയിലാ...
ഉദവിയുമേകിയ സയ്യിദരാ...
ഉദരമിലേറിയ കല്ലുകളാ...ൽ
ഉലകിൽ ദീനും തന്നവരാ...
"നാളെ ഖിയാമത്തിൻ വ്യഥനാളിൽ.
നീളെ ശഫാഅത്തിൻനിധി വരമിൽ"
"തുണയേകും ഗുരു സയ്യിദരാ..."
"ഹുവ സനദുമ്മിന്നാ ലനാ...
ഹുവ മൻ ജാബിൽ ഹുദാ ലനാ..."
(**********)
രചന✒:മുഹൈമിൻ.കടുങ്ങപുരം
0 Comments