രചന: ത്വാഹ തങ്ങള്‍
യാത്രയായ് മരുഭൂമിയില്‍ ത്വാഹാ റസൂല്‍
ത്യാഗമായിടുമാപ്പദം നോവിന്‍ തണല്‍
യാത്രയോതാന്‍ സ്നേഹ ദൂതര്‍ വിങ്ങിയോ
നേത്രമില്‍ തോരാത്ത കണ്ണീര്‍ തുള്ളിയോ
ആ പ്രയാണമൊരാശ്രയമായി നാഥനേകിയതാ
ആ പ്രകാശ വിളക്കിന് പുണ്യമദീന പുല്‍കിയതാ
അവിരാമം ഹിജ്റ സാദരം ചരിതം മോഹനം
അവിരാമം ഹിജ്റ സാദരം ചരിതം മോഹന സാഗരതീരം
ബാല്യം കണ്ടനാടിന്‍ സ്നേഹം അകലുമ്പോള്‍
റബ്ബിന്‍ അരുള്‍ ഖല്‍ബിന് കുളിരേകി
കാതം നടന്നേറെ ത്യാഗം വരിക്കുമ്പോള്‍
ദീനിന്‍ യശസ്സിന്നായവര്‍ തേങ്ങി
പുണ്യ ഹിജ്റ മണ്ണിലഴകായി
സത്യ ദീനിന്‍ പൈതൃക മലരായ്
പ്രഭാതം തെളിവായി മദീന സുഖമായി
പ്രതീക്ഷ നിറവേറി ഹിജ്റ തണലായി
ലോകം ശ്രവിക്കുന്നു മുത്തിന്‍ വചനങ്ങള്‍
മാറ്റം ശ്വസിച്ചീടുന്നു മാലോകരും
ഭൂവില്‍ മറയുന്നു ഇരുളിന്‍ മുഖങ്ങള്‍
സത്യസരണയിലെനാമോദവും
പുണ്യ ഹിജ്റ റബ്ബിന്‍ വരദാനം
ഹഖിന്‍ നവ ചൈതന്യത്തിന്‍ നിദാനം
ഹബീബിന് അഭിലാഷം വിരിഞ്ഞൊരഭിമാനം
കനെലെഴുതിയ യാനം ഹിജ്റയൊരടയാളം
യാത്രയായ് മരുഭൂമിയില്‍ ത്വാഹാ റസൂല്‍
ത്യാഗമായിടുമാപ്പദം നോവിന്‍ തണല്‍
യാത്രയോതാന്‍ സ്നേഹ ദൂതര്‍ വിങ്ങിയോ
നേത്രമില്‍ തോരാത്ത കണ്ണീര്‍ തുള്ളിയോ
ആ പ്രയാണമൊരാശ്രയമായി നാഥനേകിയതാ
ആ പ്രകാശ വിളക്കിന് പുണ്യമദീന പുല്‍കിയതാ
അവിരാമം ഹിജ്റ സാദരം ചരിതം മോഹനം
അവിരാമം ഹിജ്റ സാദരം ചരിതം മോഹന സാഗരതീരം
ബാല്യം കണ്ടനാടിന്‍ സ്നേഹം അകലുമ്പോള്‍
റബ്ബിന്‍ അരുള്‍ ഖല്‍ബിന് കുളിരേകി
കാതം നടന്നേറെ ത്യാഗം വരിക്കുമ്പോള്‍
ദീനിന്‍ യശസ്സിന്നായവര്‍ തേങ്ങി
പുണ്യ ഹിജ്റ മണ്ണിലഴകായി
സത്യ ദീനിന്‍ പൈതൃക മലരായ്
പ്രഭാതം തെളിവായി മദീന സുഖമായി
പ്രതീക്ഷ നിറവേറി ഹിജ്റ തണലായി
ലോകം ശ്രവിക്കുന്നു മുത്തിന്‍ വചനങ്ങള്‍
മാറ്റം ശ്വസിച്ചീടുന്നു മാലോകരും
ഭൂവില്‍ മറയുന്നു ഇരുളിന്‍ മുഖങ്ങള്‍
സത്യസരണയിലെനാമോദവും
പുണ്യ ഹിജ്റ റബ്ബിന്‍ വരദാനം
ഹഖിന്‍ നവ ചൈതന്യത്തിന്‍ നിദാനം
ഹബീബിന് അഭിലാഷം വിരിഞ്ഞൊരഭിമാനം
കനെലെഴുതിയ യാനം ഹിജ്റയൊരടയാളം
0 Comments