Advertisement

എന്‍ ഹൃദയം മദീന



ശുക്കൂര്‍ ഇര്‍ഫാനി ചെമ്പരിക്ക



എന്‍ ഹൃദയം മദീന
തേടിയലഞ്ഞിവനാ
റൗളയിലണഞ്ഞിടണം
നോവുകള്‍ ചൊല്ലി കരഞ്ഞിടണം

വിരഹാര്‍ദമീ ഗാനം
വിതുമ്പുന്നുവെന്‍ മനം
കനവൊന്നില്‍ വരണം
കരം പുല്‍കിട വേണം

പാപിയിവന്‍ ചെയ്ത പാപങ്ങളേറെ
പാമരനീ ഭാണ്ഡം പേറി നൂറെ
ആ തിരുമേനിയില്‍ കല്ലെറിഞ്ഞോരെ
പുഞ്ചിരിയാലെ പുണര്‍ന്ന മുനീറേ

കണ്ണുകലങ്ങി കാത്തിരുന്നുവെന്‍ ഹബീബെ കാണുവാന്‍
നെഞ്ചുപിടഞ്ഞു അല്‍അമീനിന്‍ കഥകള്‍ കേട്ടുറങ്ങുവാന്‍

ആ തിരുവഴികളില്‍ മുള്ളു ചൊരിഞ്ഞവര്‍
പോലുമാ സ്നേഹ സുഗന്ധമൂറി
ക്രൂര വധം വാശി ചെയ്തു പോയെങ്കിലും
ചന്ദ്ര മുഖം കണ്ട ഭാഗ്യമേറെ

എന്‍മിഴികള്‍ വരണ്ടു ചന്ദ്രശോഭയൊന്ന് കാണുവാന്‍
എന്‍ മൊഴിയില്‍ വിരിഞ്ഞ കമലമേവം കീര്‍ത്തനാര്‍ദമായി

പുഷ്പ കവാടം മദീനാ ത്വരീഖില്‍
സ്വപ്നമിലെങ്കലും റൗള തന്നില്‍
പങ്കിലമീ പാദം കൊണ്ടൊന്നണയാന്‍
തിങ്കളെ തീര്‍ത്തിടെന്‍ ആശ ഖല്‍ബില്‍

ചാരത്തണഞ്ഞ് അകം നിറഞ്ഞ് പൂവില്‍ സലാമോതണം
തീരത്തണഞ്ഞകം നിറഞ്ഞ് കീര്‍ത്തനങ്ങള്‍ പാടണം


Download Lyrics



Post a Comment

0 Comments