Advertisement

അമ്പവനിമ്പമായി അമ്പിളി പോലൊരു




അമ്പവനിമ്പമായി അമ്പിളി പോലൊരു
അമ്പിയ മുമ്പരെ നല്‍കീല്ലേ
ചൊങ്കിലായി പങ്കജമായി വിളങ്കുന്നൊരു
തിങ്കള്‍ മൊഞ്ചിനെ നല്‍കീല്ലേ

താമര തോല്‍ക്കും വജ്‌ഹൊളിവെ
തങ്ക തിങ്കള്‍ നൂറൊളിവെ
യാ റസുലല്ലാഹ്‌
യാ ഹബീബല്ലാഹ്‌

പുതുമ നിറഞ്ഞൊരു പൂമതിയെ
പുതുമഴയായൊരു തേന്‍കനിയെ
പുലരികളില്‍ പൂമഞ്ഞിന്‍ ചുംബനം പോലെ
അതിലോലം അനുരാഗം
അകമുള്ളില്‍ വിരിയുന്നേ
നബീന നബീന നബീനാ
മദീന മദീന മദീനാ

പൊലിമ പതിഞ്ഞൊരു ഖമറൊളിവെ
പൊരുളു മൊഴിഞ്ഞൊരു ബദ്‌റൊളിവെ
പൂങ്കാറ്റില്‍ പൂമധുരം വീശിടും പോലെ
ആവോളം മതിവോളം
പുഞ്ചിരിയായി തന്നവരെ
നബീന നബീന നബീനാ
മദീന മദീന മദീനാ


Download Lyrics


[youtube https://www.youtube.com/watch?v=OKnib9r5mXU]

Post a Comment

0 Comments