രചന: ത്വാഹ തങ്ങള്‍ പൂക്കോട്ടൂര്‍
ലോകമേ കേട്ടിടേണമെന്‍ ഹബീബീനെ...
കാലമേ സത്യം എന്‍ ഹബീബ് സ്‌നേഹമേ..
ത്യാഗമേറുന്ന ജീവിതം പ്രതീകമേ
കാവലായ് ഭൂമിയില്‍ നിലാ പ്രകാശമേ
നീതിയില്‍ ലോകം കണ്ട നിസ്‌തുല പ്രഭാവമേ
തീവെയില്‍ ചൂടിലും മണല്‍തരിക്കു പ്രാണനേ
സ്‌നേഹംകൊണ്ടെഴുതിവെച്ചദര്‍ശനം മനോഹരം
ക്രോധം കൊണ്ടെരികില്‍ വന്ന വൈരികള്‍ക്കു സാന്ത്വനം
പാദമേറ്റ ഭൂമിയില്‍ പാതിരാമറഞ്ഞിടും
പാവമെന്റെ നബിയരെ കണ്ണുനീര്‍ നിറഞ്ഞിടും
പാരിടത്തിലാകെയും ആ തണല്‍ നിറഞ്ഞിടും
പാലകന്റെ ദൂതരെ ലോകമിന്ന് വാഴ്‌ത്തിടും
ആ ചരിത്രമേറ്റുപാടിടും
നീചരായ് എന്‍ റസൂലെ കണ്ടവരറിയണം
ആ ഹബീബോതി വെച്ച വാക്കുകള്‍ പഠിക്കണം
എവിടെയാണെന്റെ നൂറ് ധര്‍മ്മം വിട്ടൊഴിഞ്ഞത്
എതിരിടാണെന്തു തിന്മയാണ് മുത്തില്‍ കണ്ടത്
ഭീതിയല്ല നീതിയെന്ന് ദീനുരത്ത സയ്യിദ്
വേദനിച്ച ജനത കണ്ട ആശ്രയത്തിന്‍ ദൂതര്
യുഗമിതു വരെ ലോകം കണ്ട വലിയ സഹന ശീലര്
മാനുഷികത ചേര്‍ത്തുവെച്ച വിശ്വവിമോചകര്
കരുണയാണ് എന്‍ റസൂലര്
തോക്കെടുത്ത താടിവെച്ചവന്റെ പേര് മുഅ്‌മിനോ
പോരടിച്ച് മണ്ണില്‍ ഭീതി തീര്‍ത്തവന്‍ മുജാഹിദോ
ശാന്തിയോടെ ശാന്തമായ് മതം പറഞ്ഞ സയ്യിദ്
ത്യാഗമായി പുണ്യജന്മം കരുതി വെച്ച ആദില്
ഉടമകള്‍ക്കുമടിമയോട് അദബുരത്ത രാജര്
കുഴിവിരിച്ച പെണ്‍കുരുന്നിന്‍ കൈപിടിച്ച കാമില്
തലകൊതിച്ച ശത്രുവിന്റെ മനം കവര്‍ന്ന നബിയര്
സഹനം സമരമാക്കിയുള്ള ലോകം കണ്ട ധീരര്
അഭയമാണ് എന്‍ ഹബീബര്
Download Lyrics
[youtube https://www.youtube.com/watch?v=YatyJaCzwZk]
0 Comments