Advertisement

അഴകതിലോ സമമില്ല......


അഴകതിലോ സമമില്ല
തിരുനബി അഴകതിരില്ല
താരകമായിരം വിണ്ണിലുദിച്ചെന്നാലും
ആ മുഖ കാന്തിയോ മങ്ങില്ലാ ഒരു നാളും

തിരുനബിയോരില്‍ സലാമും ചൊല്ലി
അരികെ വരുന്നു ഹജറും
മതി നബിയോരുടെ വിളിയും കേട്ടാല്‍
മടികൂടാതെ ശജറും
തിരു മദ്‌ഹെഴുതിയ കവികള്‍
തീര്‍ന്നതുമില്ല നബി പുകള്‍
തിരു പുകളെഴുതിയ കഥകള്‍
തീരുകയില്ല നബിപുകള്‍

ആമിന ബീവിക്കാറ്റല്‍ പിറന്നു
അല്‍അമീനായി വളര്‍ന്നു
ആരിലും ആശ്രയമായി ഹാദീ
അഗതികളില്‍ തണലായി
അശരണരും ആ മധുവേ തേടി
അസുലഭമായി മാറി
തിരു മധു നുകരും ശലഭം
തിരുനബി സ്വഹബുകളകിലം
തിരു നബി തീരാ മധുവും
തീരുകയില്ലിത്‌ മധുവും

അസ്‌തമയം ആ അര്‍ക്കനെ നോക്കി
തിരു നബിയോടുപമിച്ചാല്‍
അതിരുകളില്ലാ സുമമിന്‍ ഭംഗി
ഉയരിമലല്ലേ ഹസനാല്‍
തിരു മദ്‌ഹെഴുതിയ കവികള്‍
തീര്‍ന്നതുമില്ല നബി പുകള്‍
തിരു പുകളെഴുതിയ കഥകള്‍
തീരുകയില്ല നബി പുകള്‍

Download Lyrics


Post a Comment

0 Comments