രചന: ത്വാഹ തങ്ങള്‍ പൂക്കോട്ടൂര്‍
അല്ലാഹുവിന്റെ അന്ത്യ പ്രവാചകര്‍
കണ്‍മണി ത്വാഹാ റസൂലുല്ലാഹ്
അല്‍ അമീനിന്റെ സൗരഭ്യമേറുന്ന
മദ്‌ഹിന്നൊരുനാളും അതിരില്ലാ
മദനീ സുഗന്ധം മഹിയില്‍ വസന്തം
മരുവില്‍ വിരിഞ്ഞ നിലാമുല്ല
കൊതിയേറും ചന്തം കവിളില്‍ സുഗന്ധം
മധുരത്തികവൊത്തരാനന്ദം
പകലോന്‍ മറഞ്ഞാല്‍ ഇരുളെത്തി നിന്നാല്‍
ഇവനുള്ള തെളിയാണ് ത്വാഹാ റസൂല്‍
പരലോകം വന്നാല്‍ പതികള്‍ കരഞ്ഞാല്‍
പൊരിയുന്ന വെയിലിന്‍ നിറപാനം സുറൂര്‍
കതിരണിയുമീ ഹരിത സുവന സുന്ദര
ചാരുതയേറുന്ന മണ്ണിനു കഥ പറയുന്ന കാറ്റിനു
ചേലുള്ള താരങ്ങള്‍ക്കൊന്നാകെ പാടാനറിയുന്ന പാട്ട്
നബിയോര്‍ക്ക്‌് കോര്‍ത്ത് സ്വലവാത്ത്
അരികത്ത് റബ്ബിന്‍ കലിമത്തുരക്കും
അലിവിന്റെ അലിവാണ് ഖാത്തിം റസൂല്‍
മൊഴിമുത്ത് ഖല്‍ബില്‍ മധുരം നിറക്കും
നിറവാര്‍ന്ന ചിരിയുള്ള താജാ റസൂല്‍
പകലിരവുകള്‍ അകമിലുരുകി അധര മൊഴിയില്‍ മദദ് കരുതി
പതറിടുമിതാ ഇവന്റെ കരളില്‍ വിരുന്നൊരുക്കീയും
സ്വാന്തനമേകിയ നാട് ആ നാട്ടില്‍ ഹബീബിന്റെ വീട്
Download Lyrics
0 Comments